രാജ്യത്തെ ഒമിക്രോണ്‍ രോഗബാധിതരുടെ എണ്ണം 200 ആയി ഉയര്‍ന്നു. 54 കേസുകളുള്ള മഹാരാഷ്ട്രയിലും ഡല്‍ഹിയിലുമാണ് ഏറ്റവുമധികം രോഗബാധ. രാജ്യത്ത് ഇതുവരെ 12 ഇടത്താണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. 77 പേര് രോഗമുക്തരായി.
തെലങ്കാന 20, കര്‍ണാടക 19, രാജസ്ഥാന് 18, കേരളം 15, ഗുജറാത്ത് 14 എന്നിങ്ങനെയാണ് ഒമിക്രോ രോഗികളുടെ കണക്ക്. ഉത്തര്‍പ്രദേശില്‍ രണ്ട് പേര്‍ക്കും ആന്ധ്രാപ്രദേശ്, ചണ്ഡിഗഢ്, തമിഴ്നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഒന്ന് വീതവും രോഗബാധയുണ്ട്.


