കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ചങ്ങനാശ്ശേരിയിലെ വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ച്ച വരെ അടച്ചിടും എന്ന് ചങ്ങനാശ്ശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു. മാര്‍ക്കറ്റ് മേഖലയില്‍ വ്യാപാര സ്ഥാപനങ്ങള്‍ ഇന്ന് മുതലും കവല മേഖലയില്‍ ബുധനാഴ്ച്ച മുതലും കടകള്‍ അടച്ചിടും. ഞായറാഴ്ച്ചക്ക് ശേഷം വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നത് അപ്പോഴത്തെ കൊവിഡ് സാഹചര്യത്തിന് ശേഷമായിരിക്കുമെന്നും ചങ്ങനാശേരി മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.

