മൂവാറ്റുപുഴ: ആരക്കുഴ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സപ്ലൈക്കോയുടെ മെഡിക്കല്‍സ്റ്റോര്‍ അടച്ച് പൂട്ടാനുളള നീക്കത്തിനെതിരെ സിപിഎം. മെഡിക്കല്‍സ്റ്റോര്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ നിന്ന് അധികാരികള്‍ പിന്മാറണമെന്ന് ആവശ്യപ്പെട്ട് സപ്ലൈക്കോ താലൂക്ക് ഡിപ്പോ മാനേജറുമായി സിപിഎം ലോക്കല്‍ സെക്രട്ടറി സജി ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി.
നിലവില്‍ പ്രവത്തിച്ചുവരുന്ന കെട്ടിട ഉടമ കോടതി വഴി സ്റ്റോര്‍ ഒഴിയാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സ്റ്റോര്‍ നിര്‍ത്താന്‍ സപ്ലൈക്കോ എം ഡി നിര്‍ദ്ദേശം നല്‍കിയത്. ഇവിടെ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സപ്ലൈക്കോ എംഡിയുമായി ഫോണില്‍ സിപിഎം നേതാക്കള്‍ ബന്ധപ്പെട്ടു. മറ്റെരു മുറി കണ്ടെത്തി സ്റ്റോര്‍ നിലനിര്‍ത്താനുള്ള നിര്‍ദ്ദേശം ഡിപ്പോ മാനേജര്‍ക്ക് നല്‍കുമെന്ന് എംഡി അറിയിച്ചതായി ലോക്കല്‍ സെക്രട്ടറി അറിയിച്ചു. നേതാക്കളായ പിഎം ഇബ്രാഹിം, അജിത്കുമാര്‍ തമ്പി, പിവി രാജു തുടങ്ങിയവര്‍ പങ്കെടുത്തു.