തിരുവനന്തപുരം: സംസ്ഥാനത്തെ കോവാക്സിന് ക്ഷാമത്തിന് താൽകാലിക പരിഹാരം. 97,500 ഡോസ് കോവാക്സിന് കേരളത്തിൽ എത്തി. എറണാകുളത്ത് വെള്ളിയാഴ്ച ഉച്ചയോടെ വന്നു ചേരുന്ന വാക്സിന്, മറ്റു ജില്ലകളിലേക്ക് ഉടന്‍ വിതരണം ചെയ്യും.
1.55 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്സിനും ശനിയാഴ്ച രാത്രിയോടെ തിരുവനന്തപുരത്തെത്തിക്കും. രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേന്ദ്രത്തില്‍ നിന്ന് സംസ്ഥാനത്തിന് കോവാക്സിന് ലഭിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് അവസാനം വാക്സിന് ലഭിച്ചത്. ഇവ ഒരാഴ്ചയ്ക്കുള്ളില്‍ തീര്‍ന്നതോടെ എല്ലാ ജില്ലകളിലും കോവാക്സിന് ക്ഷാമം രൂക്ഷമായിരുന്നു. നാളെയും മറ്റന്നാളുമായി വിവിധ ജില്ലകളില്‍ കോവാക്സിന് കുത്തിവെപ്പ് പുനരാരംഭിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ.


