ആരോഗ്യമുള്ള മുടി വളർച്ചയ്ക്ക് ഭക്ഷണങ്ങൾ പ്രധാന പങ്കാണ് വഹിക്കുന്നത്. ഇതിൽ പ്രോട്ടീൻ, റൈബോഫ്ലേവിൻ, ബയോട്ടിൻ, വിറ്റാമിൻ സി, വിറ്റാമിൻ എ, ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഇരുമ്പ് എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം ഉൾപ്പെടുത്തുക. ഇവ ഭക്ഷണത്തിൽ കൂടുതലായി ചേർത്താൽ മുടി വളർച്ചയെ സഹായിച്ചേക്കാം. മുടി വേഗത്തിൽ വളരാൻ സഹായിക്കുന്ന എട്ട് സൂപ്പർ ഫുഡുകളെ കുറിച്ചാണ് ഇനി പറയുന്നത്…
പാലക്ക് ചീര
ചീര പോഷകങ്ങളാൽ സമ്പുഷ്ടമാണ്. വിറ്റാമിൻ എ, സി എന്നിവയോടൊപ്പം ആരോഗ്യകരമായ അളവിൽ ഇരുമ്പും അടങ്ങിയിരിക്കുന്നതിനാൽ ഇത് മുടി വളർച്ചയ്ക്ക് പ്രത്യേകിച്ചും സഹായകരമാണ്
സാൽമൺ മത്സ്യം
സാൽമൺ, അയല, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളിൽ ഒമേഗ -3 ഫാറ്റി ആസിഡുകളും വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ മുളി വളർച്ച വേഗത്തിലാക്കുന്നു.
അവക്കാഡോ
മുടി വളർച്ചയ്ക്ക് സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളിൽ ഒന്നാണ് അവക്കാഡോ. പതിവായി അവക്കാഡോ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
മധുരക്കിഴങ്ങ്
ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മധുരക്കിഴങ്ങ് മുടി വളർച്ച വേഗതതിലാക്കുകയും മുടികൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി കഴിക്കുമ്പോൾ തലയോട്ടിയിലെ ആരോഗ്യത്തിനും രോമകൂപങ്ങളുടെ ശക്തിക്കും സഹായിക്കുന്ന പോഷകങ്ങൾ ഇവയിൽ അടങ്ങിയിരിക്കുന്നു.