ചെന്നൈ : ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന റേഷന്‍ കാര്‍ഡുടമകള്‍ക്ക് നാലായിരം രൂപ വീതം കൈയില്‍ കൊടുത്ത് തമിഴ്നാട് സര്‍ക്കാര്‍. സ്റ്റാലിന് സര്‍ക്കാര്‍ വാഗ്ദ്ധാനം ചെയ്ത 4000 രൂപയുടെ രണ്ടാം ഗഡുവണ് കൊടുത്തു തുടങ്ങിയത്. ആദ്യ ഘട്ടത്തില്‍ 2000 രൂപയാണ് നല്‍കിയിരുന്നത്.
തമിഴ്നാട് സർക്കാർ ഇപ്പോള്‍ നൽകുന്നത് രണ്ടാം ഗഡുവാണ്. കൂട്ടത്തിൽ ഭക്ഷ്യകിറ്റുമുണ്ട്. അഞ്ഞൂറ് രൂപയുടെ ഭക്ഷ്യകിറ്റില്‍ പതിനാല് ഇനത്തിലുള്ള സാധനങ്ങളാണുള്ളത്. 2.11 കോടി കുടുംബങ്ങളിലേക്കാണ് 4000 രൂപ സര്‍ക്കാര്‍ കൈമാറിയത്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളാല്‍ തൊഴില്‍ നഷ്ടമായ കുടുംബങ്ങള്‍ക്ക് ഈ ആനുകൂല്യങ്ങള്‍ ആശ്വാസമാണ്. ഇതിന് മാത്രമായി 240 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചത്.
കൊവിഡ് നിയന്ത്രണങ്ങള്‍ ഉറപ്പാക്കുന്നതിന് വേണ്ടി രാപ്പകല്‍ പണിയെടുക്കുന്ന പൊലീസ് ഉദ്ധിയോഗസ്ഥർക്ക് സര്‍ക്കാര്‍ ആനുകൂലിയും ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇപ്പോൾ പൊലീസുകാർക്ക് ലഭിക്കുന്ന വേതനത്തിൻ്റെ കൂടെ അയ്യായിരം രൂപ വർദ്ധിപ്പിച്ചിട്ടുണ്ട്.