സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കൊതുകു നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കും. നേരത്തേ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്കി.
തിരുവനന്തപുരത്ത് ഏഴ് ദിവസത്തെ കര്‍മ പദ്ധതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.