മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിന്റെയും, നാഷ്ണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്റ് ഹിയറിംഗിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേള്‍വിക്കുറവുള്ളവര്‍ക്കായി ഹിയറിംഗ് എയ്ഡ് വിതരണ മെഡിക്കല്‍ ക്യാമ്പ് എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആലീസ്.കെ.ഏലിയാസ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് പായിപ്ര കൃഷ്ണന്, പഞ്ചായത്ത് വൈസ്പ്രസിഡന്റ് എം.പി.ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ പി.എം.അബൂബക്കര്‍, സുറുമി ഉമ്മര്‍, മുന്‍പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി. മെമ്പര്‍മാരായ മറിയം ബീവി നാസര്‍, നസീമ സുനില്‍, പി.എ.അനില്‍, എം.സി.വിനയന്, ആമിന മുഹമ്മദ്, സീനത്ത് അസീസ്, സൈനബ കൊച്ചക്കോന് എന്നിവര്‍ സംമ്പന്ധിച്ചു.