സംസ്ഥാനത്തെ ആശങ്കയിലാക്കി ഇന്ന് 26 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര് രോഗമുക്തി നേടി. കാസര്‍കോട്ട് 10 പേര്‍ക്കും മലപ്പുറത്ത് അഞ്ച് പേര്‍ക്കും പാലക്കാട്, വയനാട് ജില്ലകളില്‍ മൂന്ന് പേര്‍ക്കും കണ്ണൂരില്‍ രണ്ടു പേര്‍ക്കും പത്തനംതിട്ട, പാലക്കാടി, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഏഴ് പേര് വിദേശത്തുനിന്ന് വന്നവരാണ്. 11 പേര്‍ക്ക് സന്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
കാസര്‍കോട് രോഗം സ്ഥിരീകരിച്ച രണ്ട് പേര് ആരോഗ്യപ്രവര്‍ത്തകരാണ്. 36,910 പേര് ഇപ്പോള്‍ നിരീക്ഷണത്തിലുണ്ട്. ഇതില്‍ 36,266 പേര് വീടുകളിലും 568 പേര് ആശുപത്രിയിലുമാണുള്ളത്. കേരളത്തില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചത് 560 പേര്‍ക്കാണ്. ഇതില്‍ 64 പേര് ഇപ്പോള്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്തെ ഹോട്സ്പോട്ടുകളുടെ എണ്ണം 15 ആയി കുറഞ്ഞു.


