എറണാകുളം ചേരാനല്ലൂര്‍ സ്റ്റേഷനിലെ പോലീസുകാര്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കഞ്ചാവ് കേസിലെ പ്രതിയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാലാണ് സ്റ്റേ ഷന് ഡ്യൂട്ടിയിലുണ്ടായിരുന്നവരെല്ലാം നിരീക്ഷണത്തില്‍ പോകേണ്ട സാഹചര്യം വന്നത്. കൊച്ചി ചേരാനെല്ലൂര്‍,എസ്ഐ ഉള്‍പ്പടെ 19 പൊലീസുകാരാണ് ക്വാറന്റീനില്‍ ഉള്ളത്. പൊലീസ് സ്റ്റേഷന് പ്രവര്‍ത്തനത്തിന് പോലും ആളില്ലാത്ത വിധത്തില്‍ എല്ലാവരും നിരീക്ഷണത്തില്‍ പോയതോടെ മറ്റ് സ്റ്റേഷനുകളില്‍ നിന്ന് പകരം പൊലീസുകാരെ എത്തിച്ച ശേഷമാണ് പൊലീസ് സ്റ്റേഷന് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

