കുട്ടികള്‍ക്ക് വാക്സിന് നല്‍കുന്നതിന് അംഗീകാരം നല്കി ഡ്രഗ് കണ്ട്രോള് ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ). കുട്ടികള്‍ക്ക് കൊവാക്സിന് നല്‍കുന്നതിനാണ് ഡിസിജിഐ അംഗീകാരം നല്‍കിയിരിക്കുന്നത്. രണ്ട് മുതല്‍ പതിനെട്ട് വയസുവരെയുള്ള കുട്ടികളില്‍ അടിയന്തര ഉപയോഗത്തിനാണ് അനുമതി.
ക്ലിനിക്കില്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയ സാഹതര്യത്തിലാണ് വാക്സിന് കേന്ദ്ര അനുമതി ലഭിച്ചത്. പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന് സ്വീകരിച്ച കുട്ടികളില്‍ രൂപപ്പെട്ട രോഗപ്രതിരോധ ശേഷിയും സുരക്ഷയും മുതിര്‍ന്നവര്‍ക്കു സമാനമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്ത് കുട്ടികളില്‍ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണ് കൊവാക്സിന്.