തിരുവനന്തപുരം: സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്കെതിരായ അതിക്രമങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഉത്തരം നല്‍കിയതില്‍ സാങ്കേതിക പിഴവ് സംഭവിച്ചെന്നും, പഴയ ഉത്തരമാണ് അപ്ലോഡ് ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ ഉത്തരം നല്‍കണമെന്ന് സ്പീക്കറോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട് മാത്യു കുഴല്‍ നാടന്‍ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മന്ത്രി നിയമസഭയില്‍ മറുപടി നല്‍കിയത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ അക്രമങ്ങള്‍ തടയാന്‍ പുതിയ നിയമനിര്‍മാണം ഉണ്ടാകുമോ എന്ന ചോദ്യത്തിന്, നിലവിലെ നിയമങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിന് പര്യാപ്തമാണെന്നും വീണ ജോര്‍ജ് പറഞ്ഞിരുന്നു.