കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലുവാ സ്വദേശിനി മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കടുങ്ങല്ലൂര്‍ കാമിയമ്പാട്ട് ലീലാമണിയമ്മയാണ് മരിച്ചത്. 71 വയസായിരുന്നു. മരണം കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചു. ലീലാമണിയമ്മക്ക് രക്തസമ്മര്‍ദ്ദം, പ്രമേഹം, ഹൃദ്രോഗം, കടുത്ത ശ്വാസകോശ രോഗങ്ങള്‍ എന്നിവയുണ്ടായിരുന്നു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ഐ സി യുവില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

