തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (10/07/2021) 1705 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1254 പേര് രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,108 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 121 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,87,228 ആണ്. 2,76,397 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.46% ആണ്.
ജില്ലയില്‍ ശനിയാഴ്ച്ച സമ്പര്‍ക്കം വഴി 1,694 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 03 ആരോഗ്യപ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 02 പേര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 113 പുരുഷന്മാരും 118 സ്ത്രീകളും പത്ത് വയസ്സിനു താഴെ 73 ആണ്‍കുട്ടികളും 75 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –
1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 155
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍- 535
3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 253
4. സ്വകാര്യ ആശുപത്രികളില്‍ – 319
5. വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 738
കൂടാതെ 5,403 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്. 1,341 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 247 പേര് ആശുപത്രിയിലും 1,094 പേര് വീടുകളിലുമാണ്. 12,667 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 7,372 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 5,089 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 206 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 21,58,067 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 1,212 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 2,43,869 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 53 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.


