എറണാകുളം: കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ജനങ്ങളെ വളരെയധികം ബാധിച്ചിരിക്കുന്ന സാഹചര്യത്തില്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ സഹായത്തോടെ ഡോക്ടര്‍സ് ഡെസ്ക് എന്ന പദ്ദതിയുമായി എറണാകുളം ജില്ലാ പഞ്ചായത്ത്. എം ബി ടി നന്മയുമായി സഹകരിച്ചാണ് ഡോക്ടര്‍സ് ഡെസ്ക് പദ്ധതി നടപ്പിലാക്കുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പറഞ്ഞു. കോവിഡ് കാരണം ബുധിമുട്ടുന്ന രോഗികള്‍ക്ക് വളരെയധികം ആശ്വാസമാവുന്നതാണ് പദ്ദതി.
ജില്ലയില്‍ കോവിഡ് പോസിറ്റീവ് ആയി വീടുകളില്‍ ക്വാറന്റ്റിയിനില് ഇരിക്കുന്നവര്‍ക്കും മറ്റു രോഗികള്‍ക്കും വേണ്ട വിദഗ്ധ മെഡിക്കല്‍ നിര്‍ദേശങ്ങളും മാനസികമായിട്ടുള്ള പിന്തുണയും വൈകാരിക പിന്തുണയും സൗജന്യമായി ലഭിക്കുക എന്നതാണ് ഡോക്ടര്‍സ് ഡെസ്കിന്റെ പ്രധാന ഉദ്ദേശം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിനിലാണ് പ്രധാനമായും ഡെസ്ക് പ്രവര്‍ത്തിക്കുക. വിവിധ തരത്തിലുള്ള സ്പെഷ്യാലിറ്റികളില്‍ നിന്നും 150 ഓളം വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങുന്നവരുടെ സേവനം അതാതു രോഗികള്‍ക്ക് ലഭിക്കും.
പദ്ധതി കാര്യക്ഷമതമാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ജില്ലാ പഞ്ചായത്ത്. പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐജി പി. വിജയന് ഐ. പി. എസ് പങ്കെടുത്തു.ഡോക്ടര്‍സ് ഡിസ്കിന്റെ ഉദ്ദേശ ലക്ഷങ്ങള്‍ ഡോ.സുരേഷ് കുമാര്‍, എം.ബി.ടിയുടെ സി.ഇ.ഓ.സൈഫ് മുഹമ്മദ് എന്നിവര്‍ വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്.വൈസ് പ്രസിഡന്റ് ഷൈനി ജോര്‍ജ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ എം ജെ ജോമി, ആശാ സനല്‍, കെ ജി ഡോണോ മാസ്റ്റര്‍, റാണിക്കുട്ടി ജോര്‍ജ് , ജില്ലയിലെ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഡോക്ടര്‍സ് ഡെസ്കിന്റെ സഹായം ലഭിക്കുന്നതിനായി വിളിക്കേണ്ട നമ്പര്‍ 8943270000, 8943160000. രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെയാണ് വിളിക്കേണ്ട സമയം. എം.ബി.ടി.യുടെ വോളന്റിയര്‍മാര്‍ ഫോണ്‍ എടുക്കുകയും അതാതു ദിവസം വേണ്ട സന്നദ്ധ സേവനത്തിനായി ഡോക്ടര്‍മാര്‍ക്ക് കൈമാറുകളും ചെയ്യുന്നതായിരിക്കും രോഗികള്‍ക്ക് വേണ്ടവിധത്തില്‍ സ്വാതന്ത്ര്യമായി തങ്ങളുടെ രോഗ വിവരങ്ങള്‍ ഡോക്ടര്‍മാരുമായി സംസാരിക്കുകയും സംശയങ്ങള്‍ ചോദിച്ചു മനസിലാക്കാനും സാധിക്കും


