തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് അഭിമുഖം നടത്തി. ആയിരത്തിലേറെ പേരാണ് മെഡിക്കല്‍ കോളജില്‍ നടന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുത്തത്. ലോക്ക് ഡൗണും കര്‍ശനമായ കൊവിഡ് നിയന്ത്രണങ്ങളും നിലനില്‍ക്കെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അഭിമുഖ പരീക്ഷ നടത്തിയത്.
നഴ്സിംഗ്, ട്രെയിനിംഗ് സ്റ്റാഫ് അടക്കമുള്ള തസ്തികകളിലേയ്ക്ക് താത്ക്കാലിക നിയമനത്തിനുള്ള അഭിമുഖമാണ് നടന്നത്. പതിനൊന്ന് മണിക്ക് എത്താനായിരുന്നു നിര്‍ദേശമെങ്കിലും ആളുകൾ രാവിലെ ആറ് മണിക്ക് തന്നെ എത്തി തുടങ്ങി. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പരിസരം ഉദ്യോഗാര്‍ത്ഥികളെ കൊണ്ട് നിറയുകയായിരുന്നു. തുടർന്ന് സംഭവം വിവാദമായതോടെ അഭിമുഖം നിര്‍ത്തിവെച്ചെന്ന് അധികൃതർ അറിയിച്ചു.


