ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, ലിഗ്നാനുകൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു. ഇവ വീക്കം ചെറുക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു. ഫ്ളാക്സ് സിഡീൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
ഫ്ളാക്സ് സീഡുകളിലെ ഒമേഗ-3 ALA യും ലയിക്കുന്ന നാരുകളും, ദഹനനാളത്തിലെ കൊഴുപ്പ് ബന്ധിപ്പിക്കുന്ന ഗുണങ്ങളിലൂടെ, മൊത്തം കൊളസ്ട്രോൾ, LDL, ട്രൈഗ്ലിസറൈഡുകൾ എന്നിവ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കുന്നതിനും പ്രവർത്തിക്കുന്നു.
ദിവസവും 30 ഗ്രാം ഫ്ളാക്സ് സീഡുകൾ കഴിക്കുന്നത് 12 ആഴ്ച കാലയളവിൽ 37 mg/dL കൊളസ്ട്രോൾ കുറയ്ക്കുകയും 12 mg/dL ട്രൈഗ്ലിസറൈഡ് കുറയ്ക്കുകയും ചെയ്യുന്നതായി പഠനം കണ്ടെത്തി. ഫ്ളാക്സ് സീഡുകളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകൾ ധമനികളുടെ വീക്കം കുറയ്ക്കുന്നതിനും രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതായി പെരിഫറൽ ആർട്ടറി രോഗമുള്ള രോഗികളിൽ നടത്തിയ പഠനത്തിൽ പറയുന്നു.


