ഇടുക്കിയില്‍ കൊവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നു. ഏറെ താമസിയാതെ തന്നെ തിരുവനന്തപുരത്തിന്റ സമാന സാഹചര്യം ഇടുക്കിയിലും ഉണ്ടാകുമെന്നാണ് വലയിരു ത്തപ്പെടുന്നത്. 21 കേസുകള്‍ പുതിയതായി ഇടുക്കിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്നാട്ടില്‍ നിന്ന് തോട്ടം പണികള്‍ക്കായി ധാരാളം ആളുകള്‍ അതിര്‍ത്തി കടന്ന് പാസ് മുഖേന ഇടുക്കി ജില്ലയിലേയ്ക്ക് എത്തുന്നുണ്ട്. ഇക്കാാരണത്താല് തന്നെ ഇടുക്കിയില്‍ രോഗ വ്യാപനം കൂടാന്‍ സാധ്യതയുണ്ട്.

