മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ഡി വൈ എഫ് ഐ ഉപരോധം . അനസ്തേഷ്യ ഡോക്ടറെ ചുമതലകളിൽ നിന്നും നീക്കി. ഹോസ്പിറ്റലിൽ വിവിധ വിഭാഗങ്ങളിലെ സർജറിയുമായി ബന്ധപ്പെട്ടു കൊണ്ട് വരുന്നവരെ അനസ്തേഷ്യ ഡോക്ടർ ഗോപകുമാർ നിരന്തരം സർജറി മുടക്കി തിരിച്ചയക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധം. അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു
ഇവിടെ മിക്കപ്പോഴും രോഗികളെ തിരച്ചയക്കുന്ന സാഹചര്യമുണ്ടാവുന്നത് ജനങ്ങളുടെ വ്യപകമായ പ്രതിഷേധത്തിന് ഇടയാക്കി. ഈ കാര്യത്തിൽ
അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ സൂപ്രണ്ടിനെ ഉപരോധിക്കുകയായിരുന്നു. ച്ചു. ഇത് സംബന്ധിച്ച്
ആരോഗ്യവകുപ്പ് മന്ത്രി, ഡിഎംഒ എന്നിവരുമായി ബന്ധപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ഡിഎംഒ ഓഫീസിൽ നിന്നും ഉണ്ടായ അടിയന്തര ഇടപെടലിന്റെ ഭാഗമായി അനസ്ഥേഷ്യ ചുമതല ഡോക്ടറിൽ നിന്നും മാറ്റി മറ്റൊരു ഡോക്ടറെ ഏൽപ്പിക്കുവാൻ തീരുമാനിച്ചു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ
തുടർന്ന് ഡി എം ഒ സ്ഥലത്തെത്തിയിന്നു
ചർച്ചയിൽ സിപിഎം ഏരിയ സെന്റർ അംഗം സജി ജോർജ് ഡി വൈ എഫ് ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ മൃസ , എഐടിയുസി സംസ്ഥാന കമ്മിറ്റി അംഗവും ആശുപത്രി വികസന സമിതി അംഗവുമായ കെ.എ നവാസ് എന്നിവർ പങ്കെടുത്തു.


