തിരുവനന്തപുരം: മകൾക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും കോവിഡ് പോസിറ്റീവ് സ്ഥീരികരിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മകൾ വീണ പി.പി.ഇ. കിറ്റ് ധരിച്ചാണ് തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യാനെത്തിയത്.
മുഖ്യമന്ത്രി ക്വാറന്റീനിൽ കഴിയവെയാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മുഖ്യമന്ത്രിയെ മാറ്റിയെങ്കിലും രോഗലക്ഷണങ്ങളില്ലെന്നാണ് വിവരം


