അടുത്ത മാസത്തോടെ രാജ്യത്ത് കൊവിഡ് മൂന്നാം തരംഗമുണ്ടാകുമെന്ന് എസ്ബിഐ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. സെപ്റ്റംബറോടെ മൂന്നാം തരംഗം വ്യാപിച്ചേക്കും. ‘കൊവിഡ്- 19: ദ റേസ് ടു ഫിനിഷിങ് ലൈൻ’ എന്ന റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഓഗസ്റ്റ് രണ്ടാം വാരംമുതൽ രോഗികൾ ഉയർന്നു തുടങ്ങും. സെപ്റ്റംബർ പകുതിയോടെ പാരമ്യത്തിലെത്തിയ ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, രാജ്യത്ത് ഇപ്പോൾ കൊവിഡ് കേസുകൾ 3,06,19,932 ആയി. 4,03,281 ആണ് ആകെ മരണം. രോഗമുക്തി നിരക്ക് 97.17% ആണ്. തുടർച്ചയായി 54-ാം ദിവസവും പ്രതിദിന കൊവിഡ് കേസുകളേക്കാൾ രോഗമുക്തരായവരുടെ എണ്ണമാണ് വർധിച്ചത് എന്ന് അധികൃതർ അറിയിച്ചു.