ന്യൂഡല്‍ഹി : കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളില്‍ കേരളം വന്‍ ഇളവുകൾ കൊണ്ടുവന്നതിനു പിന്നാലെ കേരളം നടപ്പാക്കിയ കോവിഡ് നിയന്ത്രണ രീതി വിചാരിച്ച ഫലം നല്‍കിയില്ലെന്നു ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. കണ്ടെയ്ന്മെന്റ് മേഖല തിരിക്കുന്നതിലും സജീവ കേസുകള്‍ കണ്ടെത്തുന്നതിലും കേന്ദ്ര നിര്‍ദേശങ്ങള്‍ പ്രധാനമാണ് എന്ന് കത്തിൽ പറയുന്നു.
നിയന്ത്രണങ്ങള്‍ കുറഞ്ഞത് 14 ദിവസത്തേക്കു തുടരണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു. ചില ജില്ലകളില്‍ പോസിറ്റീവായവരുടെ എണ്ണക്കൂടുതല്‍ കാരണം ഓക്സിജന്‍, ഐസിയു കിടക്കകള്‍ക്ക് ക്ഷാമമുണ്ടെന്നും കത്തില്‍ ചൂണ്ടി കാണിക്കുണ്ട്. സമ്പര്‍ക്കരോഗികളെ കണ്ടെത്താനുള്ള സമഗ്ര നടപടി ഇല്ലാതെ പോകുന്നതു വ്യാപനം കൂട്ടും. ആര്‍ടിപിസിആര്‍ പരിശോധനയുടെ എണ്ണം കൂട്ടണം. കേന്ദ്ര സംഘം നൽകിയ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണു കത്ത് അയച്ചിരിക്കുന്നത്.