ഒമിക്രോണ്‍ ആശങ്കയ്ക്കിടെ ഫ്രാന്‍സില്‍ കോവിഡിന്റെ പുതിയ വകഭേദം കണ്ടെത്തി. ഐ എച്ച് യു എന്ന് പേരിട്ടിരിക്കുന്ന വകഭേദം കിഴക്കന്‍ ഫ്രാന്‍സിലെ മാഴ്സിലസില് 12ല്‍ അധികം പേരിലാണ് സ്ഥിരീകരിച്ചത്. ആശങ്ക വേണ്ടെന്നും ഇത് ഒമിക്രോണിന് മുമ്പെ തിരിച്ചറിഞ്ഞ വകഭേദമാണെന്നും വിദഗ്ധര്‍ പറയുന്നു. ഐ എച്ച് യുവിന്റെ വ്യാപന ശേഷിയും അപകട സാധ്യതയും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്.
ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പെ നവംബര്‍ നാലിന് പുതിയ വകഭേദത്തെ കണ്ടെത്തിയതായി ലണ്ടന്‍ ഇംപീരിയല്‍ കോളേജിലെ വൈറോളജിസ്റ്റായ ഡോ. തോമസ് പീക്കോക്ക് ഡെയ്ലി മെയിലിനോട് പറഞ്ഞു. ഇതിന് അപകടകാരിയാകാന്‍ സമയം ലഭിച്ചിട്ടും ഒന്നും സംഭവിച്ചില്ല.
നവംബറിലാണ് ഒമിക്രോണിനെ ആശങ്കപ്പെടുത്തുന്ന വകഭേദമായി ലോകാരോഗ്യ സംഘടന അംഗീകരിച്ചത്. യുഎസ്, യുകെ, ഇന്ത്യ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക ഉള്‍പ്പെടെ ഒട്ടേറെ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിച്ചു.


