അടുക്കളയിൽ ഉപയോഗിക്കുന്ന ഓരോ വസ്തുവിനും അതിന്റെതായ ഉപയോഗങ്ങൾ ഉണ്ട്. ചില ഭക്ഷണങ്ങൾ ചിലർ പാത്രങ്ങളിലാക്കി സൂക്ഷിക്കാറുണ്ട്. നമ്മൾ അറിയാതെ അടുക്കളയിൽ ഉപയോഗിക്കുന്ന ചില വസ്തുക്കൾ വിഷാംശമുള്ളതാണ്. അത് എന്തൊക്കെയാണെന്ന് അറിയാം. അടുക്കളയിൽ ഉപയോഗിക്കുന്ന ഈ 4 വസ്തുക്കൾ ഉടനെ മാറ്റിക്കോളൂ.
ചൂട് കൂടിയതോ തണുപ്പുള്ളതോ ആയ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കുമ്പോൾ വിഷവാതകങ്ങളെ ഇത് പുറംതള്ളാൻ സാധ്യതയുണ്ട്. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. പ്ലാസ്റ്റിക്കിന് പകരം സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാവുന്നതാണ്.
അലുമിനിയം ഫോയിൽ
ചൂട് കൂടുമ്പോൾ ഫോയിലിൽ നിന്നും അലുമിനിയം ഊർന്നിറങ്ങുകയും ഇത് ഭക്ഷണത്തിൽ കലരുകയും ചെയ്യുന്നു. ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നു.
ക്ലിങ് അല്ലെങ്കിൽ പ്ലാസ്റ്റിക് പൊതികൾ
പോളിമറുകളും രാസവസ്തുക്കളും ഉപയോഗിച്ച് നിർമ്മിച്ച ഇത്തരം പ്ലാസ്റ്റിക് പൊതികൾ വിഷാംശമുള്ളതാണ്. ഇത് ഭക്ഷണത്തിൽ കലർന്നാൽ ഹോർമോൺ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. അതിനാൽ തന്നെ ഇത്തരം വസ്തുക്കൾ അടുക്കളയിൽ നിന്നും ഒഴിവാക്കാം.
ടെഫ്ലോൺ പാത്രങ്ങൾ
ഈ പാത്രം ഉപയോഗിച്ച് പാചകം ചെയ്യാൻ പാടില്ല. ടെഫ്ലോൺ പാത്രങ്ങൾക്ക് പകരം സ്റ്റീൽ അല്ലെങ്കിൽ മൺ പാത്രങ്ങൾ ഉപയോഗിക്കാം.


