അടിവയറ്റിലെ അധിക കൊഴുപ്പ് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കും. വയറിലെ കൊഴുപ്പ് ഹൃദ്രോഗത്തിനുള്ള അപകടഘടകമാണ്. ബെല്ലി ഫാറ്റ് കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് പാനീയങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ജീരക വെള്ളം
ജീരക വെള്ളം ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല മെറ്റബോളിസം വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ദിവസും രാവിലെ വെറും വയറ്റിൽ ജീരക വെള്ളം കുടിക്കുന്നത് ശീലമാക്കുക. കൂടാതെ, ഇത് ദഹനം മെച്ചപ്പെടുത്തുകയും വയറു വീർക്കുന്നത് കുറയ്ക്കുകയും ചെയ്യും.
ഗ്രീൻ ടീ
ഗ്രീൻ ടീയിൽ കാറ്റെച്ചിനുകൾ, പ്രത്യേകിച്ച് EGCG (എപ്പിഗല്ലോകാറ്റെച്ചിൻ ഗാലേറ്റ്) എന്നിവ അടങ്ങിയിരിക്കുന്നു. ഇത് അധിക കൊഴുപ്പ് കുറയ്ക്കാനും ഓക്സിഡേഷൻ വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ഇഞ്ചി ചായ
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പാനീയമാണ് ഇഞ്ചി വെള്ളം. ഇത് ദഹനത്തെ സഹായിക്കുന്നതിനും, വയറു വീർക്കുന്നത് കുറയ്ക്കുന്നതിനും സഹായിക്കുന്നു. ഇഞ്ചി വെള്ളത്തിൽ അൽപം നാരങ്ങ നീര് ചേർത്ത് കുടിക്കുക.
കട്ടൻ കാപ്പി
കട്ടൻ കാപ്പിയുടെ ഒരു പ്രധാന ഘടകമായ കഫീൻ മെറ്റബോളിസം വർദ്ധിപ്പിക്കുകയും ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് നിയന്ത്രിക്കാനും ആസക്തി കുറയ്ക്കാനും കട്ടൻ കാപ്പി സഹായിക്കും. അതുവഴി കലോറി ഉപഭോഗം നിയന്ത്രിക്കുന്നത് എളുപ്പമാക്കുന്നു.


