മുഖം സുന്ദരമാക്കാനും ചർമ്മത്തെ സംരക്ഷിക്കാനും മികച്ചതാണ് കാപ്പി പൊടി. കഫീൻ, ആന്റിഓക്സിഡന്റുകൾ എന്നിവയുടെ ഉയർന്ന ഉള്ളടക്കം ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുകയും മൃതകോശങ്ങൾ നീക്കം ചെയ്യുകയും ചെയ്യുന്നു.
കഫീനും ആന്റിഓക്സിഡന്റും അടങ്ങിയ കാപ്പിക്ക് ചർമ്മത്തെ മൃദുവാക്കാനും സംരക്ഷിക്കാനും ഉത്തേജിപ്പിക്കാനും കഴിയും. വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന കാപ്പി പൊടി കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
2 ടേബിൾസ്പൂൺ കാപ്പിപ്പൊടി 1 ടീസ്പൂൺ ശുദ്ധമായ വെളിച്ചെണ്ണയുമായി യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 20 മിനുട്ടിന് ശേഷം കഴുകി കളയുക. മുഖം സുന്ദരമാക്കാൻ മികച്ചതാണ് ഈ ഫേസ് പാക്ക്.
രണ്ട്
1 ടേബിൾ സ്പൂൺ കോഫി, 2 ടേബിൾസ്പൂൺ പഞ്ചസാര, 1 ടേബിൾസ്പൂൺ ഒലിവ് ഓയിൽ എന്നിവ യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തിടുക. 30 മിനിറ്റ് നേരം വയ്ക്കുക. ശേഷം കഴുകി കളയുക. കാപ്പി രക്തചംക്രമണം വർദ്ധിപ്പിക്കുകയും മൃതചർമ്മത്തെ സൗമ്യമായി നീക്കം ചെയ്യുകയും ചെയ്യുന്നു.
മൂന്ന്
ഒരു ടേബിൾ സ്പൂൺ കാപ്പി പൊടിയും രണ്ട് ടേബിൾസ്പൂൺ പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
നാല്
ഒരു ടേബിൾ സ്പൂൺ കാപ്പിപ്പൊടി, ഒരു ടേബിൾ സ്പൂൺ മഞ്ഞൾ, ഒരു ടേബിൾ സ്പൂൺ തൈര് എന്നിവ മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകുക.


