കോവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇതോടെ കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ അടച്ചു പൂട്ടേണ്ടി വരും. പിന്നാക്ക ജില്ലകളില്‍ ഇത് വലിയ പ്രതിസന്ധിക്ക് കാരണമാകും.
ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഭാഗമായാണ് കോവിഡ് ബ്രിഗേഡ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. രാജ്യത്തുടനീളം നിരവധി കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ കോവിഡ് ബ്രിഗേഡിന്റെ പ്രവര്‍ത്തനം നിര്‍ത്തി.
ഇനി മുതല്‍ എന്‍.എച്ച്.എം പദ്ധതി വഴി കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം നല്‍കില്ല. ജീവനക്കാരില്ലാത്തതിനാല്‍ എല്ലാ ചികിത്സ കേന്ദ്രങ്ങളും അടച്ച് പൂട്ടേണ്ടി വരും. ഇത് വീടുകളില്‍ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നാണ് ആശങ്ക.


