സംസ്ഥാനത്തെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഓണത്തിന് സ്പെഷ്യൽ കിറ്റ് നൽകും. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. റേഷൻ വ്യാപാരികൾക്ക് ഏഴരലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ നൽകാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.
അതേസമയം,മൃഗശാലയിൽ പാമ്പു കടിയേറ്റ് മരിച്ച ഹർഷാദിൻ്റെ കുടുംബത്തിന് സർക്കാർ സഹായം നല്കാൻ തീരുമാനമായി. 20 ലക്ഷം രൂപ ധനസഹായമായി നൽകാൻ ആണ് യോഗത്തിൽ തീരുമാനയിച്ചത്. ഇതിൽ 10 ലക്ഷം വീട് നിർമാണം പൂർത്തിയാക്കാനാണ്. ആശ്രിതയ്ക്ക് സർക്കാർ ജോലി നൽകും. ഒപ്പം 18 വയസ്സുവരെ കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ വഹിക്കുമെന്നും തീരുമാനിച്ചു.
നിയമസഭാ സമ്മേളനം 21 മുതൽ നടത്താനും തീരുമാനമായി. നിയമസഭാ സമ്മേളനം ചേരാൻ ഗവർണർക്ക് ശുപാർശ നൽകി. അതേസമയം, ശിവശങ്കർ വിഷയം മന്ത്രിസഭ പരിഗണിച്ചിട്ടില്ല.