തിരുവനന്തപുരം : കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ഉദ്യോഗസ്ഥര്‍ ദ്രോഹിക്കുകയാണെന്ന് ആരോപിച്ച് സംസ്ഥാനത്ത് ചൊവ്വാഴ്ച കടകള്‍ അടച്ചിട്ട് പ്രതിക്ഷേധിക്കുമെന്ന് വ്യാപാരികള്‍ അറിയിച്ചു. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ വ്യാഴാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു.
വ്യാപാരികളെ കോവിഡ് മാനദണ്ഡങ്ങളുടെ പേരില്‍ ദ്രോഹിക്കുകയാണെന്ന് നേതാക്കളും ആരോപിച്ചു. നിരവധി തവണ സര്‍ക്കാരിൻ്റെ ശ്രദ്ധയില്‍പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്നും അതിനാൽ ചൊവ്വാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും അറിയിച്ചു
ടി.പി.ആര് നിരക്ക് അടിസ്ഥാനമാക്കിയുള്ള നിയന്ത്രണങ്ങള്‍ അശാസ്ത്രീയമാണെന്ന് നിലപാട് വ്യാപാരികള്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ പ്രളയവും കോവിഡും വന്നത് മൂലം കഴിഞ്ഞ മൂന്ന് വര്‍ഷത്തിലധികമായി സീസണ് കച്ചവടങ്ങള്‍ നഷ്ടപ്പെട്ട വ്യാപാരികള്‍ വലിയ പ്രതിസന്ധിയിലാണെന്നും അതിന് തക്കതായ പരിഹാരമാവിശ്യപെട്ടാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.