ന്യൂഡല്‍ഹി : ഇന്ധന വിലവര്‍ധനവിനോടൊപ്പം തന്നെ പാചക വാതക വിലയും വീണ്ടും കൂട്ടി. ഗാര്‍ഹിക സിലിണ്ടറുകള്‍ക്ക് 25.50 രൂപയാണ് ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുന്നത്.
വില വര്‍ധനക്കുശേഷം കൊച്ചിയിലെ പുതുക്കിയ പാചക വാതക സിലിണ്ടർ വില 841.50 രൂപയായി ഉയര്‍ന്നു. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറുകളുടെ വില 80 രൂപ കൂട്ടി അതോടെ 1550 രൂപയാണ് ഇപ്പോഴത്തെ വില.
കഴിഞ്ഞ ഫെബ്രുവരിയിൽ പാചക വാതക വില വർധിപ്പിച്ചിരുന്നു. അന്നും 25 രൂപയാണ് വർധിപ്പിച്ചിരുന്നത്. ഫെബ്രുവരിയിൽ മാത്രം മൂന്ന് തവണയാണ് പാചക വാതക വില വർധിപ്പിച്ചത്.