മൂന്നാര്‍: രാജമല ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. 12 പേരെ രക്ഷപ്പെടുത്തി. ഇവരെ മൂന്നാര്‍ ഹൈറേഞ്ച് ടാറ്റ ആശുപത്രിയിലെത്തിച്ചു. ഇതില്‍ ഗുരുതരാവസ്ഥയിലുള്ള നാലുപേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ആകെ അപകടത്തില്പ്പെടട്ടത് 78 പേരാണ് 52 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. ഇന്നു പുലര്‍ച്ചെയാണ് മൂന്നാര്‍ രാജമലയിലെ പെട്ടിമുടിയില്‍ മണ്ണിടിഞ്ഞത്. അഞ്ച് പുരുഷന്മാരും ഒരു സ്ത്രീയും രണ്ട് കുട്ടികളുമാണ് മരിച്ചത്. ജില്ല ഭരണക്കൂടുത്തിന്റെ കണക്ക് പ്രകാരം 50 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഇടമലക്കുടിയിലേക്കു പോകുന്ന വഴിയിലാണ് രാജമല. ഇവിടെ മൂന്നു ലയങ്ങളിലായി 83 പേര് ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കൃത്യമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
അഗ്നിശമനസേനയും പോലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എന്‍ഡിആര്‍എഫിന്റെ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
മണ്ണിടിച്ചില്‍ ഉണ്ടായ രാജമല മേഖലയില്‍ മൊബൈല്‍ റേഞ്ച് ഇല്ലാത്തതിനാല്‍ അപകടമുണ്ടായ വിവരം പുറം ലോകത്തെത്താനും വൈകി. മറ്റ് വാര്‍ത്താവിനിമയ ബന്ധങ്ങളും താറുമാറിലായിരുന്നു. ഇതിനു സമീപത്തുള്ള ലയങ്ങളില്‍ ഉള്ളവരാണ് വഴിയിലുള്ള ഗതാഗത തടസം മറികടന്നു വിവരം പുറത്തറിയിച്ചത്.


