ആലപ്പുഴ- അമ്പലപ്പുഴ- തിരുവല്ല റോഡില്‍ നെടുമ്പ്രത്ത് ക്രമാതീതമായി വെള്ളം ഉയര്‍ന്നതിനാല്‍ അതു വഴിയുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഇന്ന് രാവിലെ മുതല്‍ നിര്‍ത്തിവച്ചു. എടത്വാ ഭാഗത്തു നിന്നുമുള്ള ബസുകള്‍ ചക്കുളത്തുകാവ് ജംഗ്ഷന് വരെ സര്‍വ്വീസ് നടത്തും.
എടത്വാ- ഹരിപ്പാട് റൂട്ടില്‍ വെള്ളം കയറിയതിനാല്‍ ഹരിപ്പാട് റൂട്ടിലൂടെയുള്ള സര്‍വ്വീസുകള്‍ ഇന്ന് രാവിലെ മുതല്‍ നിര്‍ത്തിവച്ചു. ഹരിപ്പാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നിന്നും വീയപുരം വരെ സര്‍വ്വീസ് നടത്തുന്നു.
സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ടാണ്. മഴയെ തുടര്‍ന്ന് 9 ജില്ലകളിലും വിവിധ താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
ഇടുക്കി, കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം തൃശൂര്‍ പാലക്കാട് മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അറബിക്കടലില്‍ നിന്നുള്ള പടിഞ്ഞാറന്‍ കാറ്റിന്റെ ഗതിയും വേഗതയും കൂടുതല്‍ അനുകൂലമായതിനാല്‍ മഴ ശക്തമായേക്കും.


