തിരുവനന്തപുരം: 49-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. സാംസ്കാരിക മന്ത്രി എ.കെ ബാലനാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. മികച്ച നടനായി പുരസ്കാരങ്ങള്‍ പങ്കിട്ടത് ജയസൂര്യയും സൗബിന് ഷാഹിനുമാണ്. നടിക്കുള്ള പുരസ്കാരം നിമിഷ സജയനും ജോജു ജോര്‍ജ് സ്വഭാവ നടനായി. സംവിധായക പുരസ്കാരം ശ്യമ പ്രസാദിനാണ് മികച്ച ചിത്രം ഷെരീഫ് സിയുടെ കാന്തന് ദ ലവര് ഓഫ് കളറും.
104 ചിത്രങ്ങളാണ് ഇത്തവണ ചലച്ചിത്ര പുരസ്കാരത്തിന് മത്സരിക്കുന്നത്. അതില്‍ 100 എണ്ണം ഫീച്ചര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുന്നു. പ്രമുഖ സംവിധായകന് കുമാര്‍ സാഹ്നിയാണ് ഇത്തവണത്തെ ജൂറി ചെയര്മാന്. സംവിധായകരായ ഷെറി ഗോവിന്ദന്, ജോര്‍ജ് കിത്തു, ഛായാഗ്രാഹകന്‍ കെ.ജി ജയന്, നിരൂപകരായ വിജയകൃഷ്ണന്, എഡിറ്റര്‍ ബിജു സുകുമാരന്‍, സംഗീത സംവിധായകന് പി.ജെ ഇഗ്നേഷ്യസ്, നടി നവ്യാ നായര്‍, മോഹന്‍ദാസ് എന്നിവരും ജൂറി അംഗങ്ങളാണ്.