സോഷ്യല്‍ മീഡിയയില്‍ പത്തു വര്‍ഷത്തെ ഫോട്ടോ ചലഞ്ച് തരംഗം സൃഷ്ടിക്കുകയാണ്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഈ പുത്തന്‍ ചലഞ്ചിന് പുറകെയാണ്. പത്ത് വര്‍ഷത്തെ ചലഞ്ച് ഫോട്ടോ സേവ് ദ ഡേറ്റ് ആയ കഥയാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്.
നെടുമങ്ങാട് സ്വദേശികളായ രജി വിഷ്ണുവും ദേവികയുമാണ് ഫോട്ടോയിലെ താരങ്ങള്‍. ധ്രുവ് വെഡ്ഡിങ്ങാണ് ഈ കിടിലന്‍ സേവ് ദ ഡേറ്റിന് പുറകില്‍.സാധാരണക്കാര്‍ മാത്രമല്ല, നിരവധി താരങ്ങളും 10 ഇയര്‍ ചലഞ്ചുമായി രംഗത്ത് എത്തിയിട്ടുണ്ട്.

