മൂവാറ്റുപുഴ: യുക്തി ചിന്തയുടെയും, ശാസ്ത്ര ബോധത്തിന്റെയും വെളിച്ചത്തില്‍ വര്‍ത്തമാന കാല സാമൂഹിക-രാഷ്ട്രീയ പ്രശ്നങ്ങളെ പൊതു ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ് കെ.പി.എ.സി എല്ലാ കാലത്തും ചെയ്ത് വരുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു. കെ.പി.എ.സിയുടെ നാടകങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാരുകളുടെ നിരവധി അവാര്‍ഡുകളും ഈകാലഘട്ടത്തില് ലഭ്യമായിട്ടുണ്ടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഹാകവി കാളിദാസന് എന്ന നാടകവും ഈ കാലഘട്ടത്തിന്റെ യുക്തിപൂര്‍വ്വമായ പരിശോധനയ്ക്ക് വിധേയമാക്കിയാണ് ഒരുക്കിയിരിക്കുന്നതെന്നും കാനം രാജേന്ദ്രന് പറഞ്ഞു. മൂവാറ്റുപുഴ മേളയുടെ സഹകരണത്തോടെ കെ.പി.എ.സിയുടെ 64-മത് നാടകത്തിന്റെ അരങ്ങേറ്റത്തോടനുബന്ധിച്ച് നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.പി.എ.സി.പ്രസിഡന്റ് മുന്‍മന്ത്രി കെ.ഇ.ഇസ്മയില്‍ അധ്യക്ഷത വഹിച്ചു.

മഹാകവി കാളിദാസന്റെ ഉദ്ഘാടനം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിര്‍വ്വഹിക്കുന്നു.
ചലചിത്ര സംവിധായകന് വിനയന് മുഖ്യതിഥിയായിരുന്നു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു സ്വാഗതം പറഞ്ഞു. കെ.പി.എ.സി..സെക്രട്ടറി അഡ്വ.എ.ഷാജഹാന്, സ്വാഗതസംഘം ചെയര്മാന് എല്‍ദോ എബ്രഹാം എം.എല്‍.എ, ജനറല്‍ കണ്‍വീനര്‍ എന്‍.അരുണ്‍, മുന്‍എം.എല്‍.എ ബാബുപോള്‍, പായിപ്ര രാധാകൃഷ്ണന്, നഗരസഭ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന്, വൈസ്ചെയര്‍മാന്‍ പി.കെ.ബാബുരാജ്, പ്രൊഫസര്‍ എം.പി.മത്തായി, മേള പ്രസിഡന്റ് എസ്.മോഹന്‍ദാസ്, സെക്രട്ടറി പി.എം.ഏലിയാസ് എന്നിവര്‍ സംസാരിച്ചു. മഹാകവി കാളിദാസന്റെ ഇതിഹാസ കഥ വര്‍ത്തമാന കാല രാഷ്ട്രീയ സംഭവവികാസങ്ങളുമായി കോര്‍ത്തിണക്കിയാണ് കെ.പി.എ.സി. നാടകം ഒരുക്കിയിരിക്കുന്നത്. ആവിശ്കാര സ്വാതന്ത്രത്തിനുമേലുള്ള ഭരണാധികാരികളുടെ കടന്ന് കയറ്റവും, ദളിത്കള്ക്കെതിരെയുള്ള അതികൃമങ്ങളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ രാഷ്ട്രീയം വിമര്‍ശനാത്മകമായി നാടകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉദ്ഘാടന അരങ്ങേറ്റത്തില്‍ ആയിരകണക്കിന് കലാആസ്വാധകരാണ് മേള ഓഡിറ്റോറിയത്തില്‍ എത്തിച്ചേര്‍ന്നത്.


