ആലപ്പുഴ : വിവാഹം… ഏതാനും മിനിട്ടുകള്‍ മാത്രം നീണ്ടു നില്ക്കുന്ന ചടങ്ങാണ് അത്. എന്നാല്‍, ആ ചടങ്ങിന്റെ ഓര്‍മ്മചിത്രങ്ങള്‍ ആയുഷ്കാലം കാത്തുവെക്കാനുള്ളതാണ്.
അതുകൊണ്ടു തന്നെ, വിവാഹ ഫോട്ടോഷൂട്ട് എന്നത് പുതുതലമുറ ഏറെ ശ്രദ്ധകേന്ദ്രീകരിക്കുന്ന ഒന്നാണ്. അത്തരത്തില്‍ ചേര്‍ത്തലയില്‍ നിന്നുള്ള വിവാഹത്തിന്റെ ഒരു വ്യത്യസ്തമായ വീഡിയോ ചിത്രീകരണമാണ് ബിബിസിയിലൂടെ വൈറാലാകുന്നത്.
ഫോട്ടോഷൂട്ടിനായി ചെക്കനും പെണ്ണും ഒപ്പം കാമറാമാനും സംഘവും ചില്ലറയൊന്നുമല്ല കഷ്ടപ്പെട്ടിരിക്കുന്നത്.
‘ഇന്ത്യയിലെ വൈറല്‍ വിവാഹ ഫോട്ടോകള്‍’ എന്ന പേരിലാണ് ‘ബി.ബി.സി’ വീഡിയോ തുടങ്ങുന്നത്. ഫോട്ടോഷൂട്ടിന് ചെലവായ തുക, സജ്ജീകരണങ്ങള്‍ , ലഭിച്ച പ്രതികരണം ഇവയെല്ലാം ബിബിസിയുടെ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്.


