മുംബൈ: ഷാറുഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനു ബോളിവുഡ് സംവിധായകന് കരണ്‍ ജോഹറിനെതിരെ ആരാധകരുടെ പ്രതിഷേധം. ഷാറുഖിന്റെ പുതിയ ചിത്രം സീറോയുടെയും കരണ്‍ ജോഹറിന്റെ കമ്ബനി നിര്‍മിച്ച കേസരി എന്ന ചിത്രത്തിന്റെയും ആദ്യദിന കലക്ഷന്‍ താരതമ്യപ്പെടുത്തിയുള്ള ട്വീറ്റാണു കരണ്‍ ജോഹറിനു വിനയായത്.

ഷാറുഖിന്റെ ഏറ്റവും ഉറ്റസുഹൃത്തെന്നു പേരെടുത്ത കരണ്‍ ജോഹറില്‍ നിന്ന് ഇത്തരമൊരു നടപടി പ്രതീക്ഷിച്ചില്ലെന്നാണ് ആരാധകരുടെ സങ്കടം. വിവാദം കനത്തതോടെ ജോഹര്‍ വിശദീകരണം പുറത്തിറക്കി. സാങ്കേതിക പ്രശ്നങ്ങള്‍ കാരണം സംഭവിച്ച പിഴവാണിതെന്നു പറഞ്ഞ ജോഹര്‍, ട്വീറ്റ് അണ്‍ലൈക്ക് ചെയ്യുകയും ചെയ്തു.
അതേസമയം, പ്രിയസുഹൃത്തിനു പിന്തുണയുമായി ഷാറുഖ് ഖാനും രംഗത്തെത്തി.’ കരണ്‍ ജോഹറിനു വസ്ത്രധാരണത്തിലും മറ്റും നല്ല അറിവും ശ്രദ്ധയുമാണെങ്കിലും സാങ്കേതികമായി പിന്നോട്ടാണ്. തെറ്റുകള്‍ സാധാരണമാണ്. യുദ്ധമുണ്ടാക്കാതെ സ്നേഹം പുലര്‍ത്തൂ’- ഷാറുഖ് ട്വീറ്റ് ചെയ്തു.


