ബിക്കിനി വേഷങ്ങള്‍ അണിയാന്‍ ഒട്ടും മടിയില്ലാത്ത താരമാണ് മാളവിക മോഹനന്. എന്നാല്‍, ചിത്രങ്ങളിലൊന്നും മാളവിക മോശം വേഷങ്ങള്‍ ധരിച്ച് എത്തിയിട്ടില്ല. മികച്ച കഥാപാത്രങ്ങളാണ് മാളവികയെ തേടിയെത്തിയത്. എന്നാല്‍, ഫാഷന്‍ വേദികളില്‍ നേരെ വിപരീതമായാണ് മാളവിക എത്താറുള്ളത്.
അതീവ ഗ്ലാമറസ്സായിട്ടാണ് മാളവിക എത്തിയത്. മുംബൈയില്‍ നടന്ന ഐഫാ അവര്‍ഡ് പരിപാടിയിലാണ് പ്രത്യേകതരം വസ്ത്രമണിഞ്ഞ് മാളവിക എത്തിയത്. നീല നിറമുള്ള വസ്ത്രമായിരുന്നു. പട്ടംപോലെ എന്ന മലയാള ചിത്രത്തിലൂടെയാണ് മാളവിക സിനിമയിലെത്തുന്നത്. പിന്നീട് നിരവധി ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായി. ഗ്രേറ്റ് ഫാദര്‍, രജനികാന്ത് ചിത്രം പേട്ട തുടങ്ങിയ ചിത്രങ്ങള്‍ ശ്രദ്ധേയമാണ്. വിജയ് ദേവരകൊണ്ടെ നായകനാകുന്ന തെലുങ്ക് ചിത്രം ഹീറോയാണ് മാളവികയുടെ പുതിയ ചിത്രം. മലയാളി ഛായാഗ്രാഹകന്‍ കെയു മോഹനന്റെ മകളാണ് മാളവിക.

