നടി ശില്പഷെട്ടിയുടെ ഡാന്‍സാണ് വിവാദമായത്. പാത്രങ്ങള്‍ നിലത്ത് എറിഞ്ഞുടച്ചുകൊണ്ട് അതിനിടയില്‍ കൂടി ഡാന്‍സ് ചെയ്യുന്ന വീഡിയോയാണ് വൈറലായത്. ദുബായിയിലെ ഒരു ഹോട്ടലില്‍ നടന്ന പാര്‍ട്ടിക്കിടെയാണ് സംഭവം. ഈ പ്രവൃത്തിക്കെതിരെയാണ് രൂക്ഷമായി വിമര്‍ശനങ്ങള്‍ ഉയരുന്നത്. പരിസ്ഥിതിയെ കുറിച്ച് ചിന്തിക്കാതെയാണ് ശില്പ ഷെട്ടിയുടെ പ്രവൃത്തിയെന്നാണ് പലരും പറയുന്നത്.
ആ പാത്രങ്ങള്‍ ഉണ്ടാക്കിയ ആള്‍ക്കാരുടെ അധ്വാനത്തെ കുറിച്ച് പോലും ചിന്തിച്ചില്ലല്ലോ എന്നും ചോദ്യം ഉയരുന്നുണ്ട്. കൂടാതെ ഇത് നിരുത്തരവാദിത്വപരമായ പ്രവൃത്തിയാണെന്നും പലരും പറയുന്നു.


