മൂവാറ്റുപുഴ. സംസ്ഥാന ചലചിത്ര അക്കഡമിയുടെ 11-ാംമത് ദേശീയ ചലചിത്രമേള ആഗസ്റ്റ് 10മുതല്‍ 14 വരെ മൂവാറ്റുപുഴയില്‍ നടക്കുമെന്ന് ചലചിത്ര അക്കാഡമി ചെയമാന് കമല്‍ വാത്താ സമ്മേളനത്തില്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 35 സിനിമകള്‍ പ്രദശിപ്പിക്കും. മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെയാണ് ചലചിത്രമേള നടത്തുന്നത്.
ചലചിത്ര അക്കാഡമി ചെയമാന് കമല്‍, വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധര്‍, ട്രഷറര്‍ എം.എസ്. ബാലന് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍
മൂവാറ്റുപുഴ ഇ വി എം ലതാ തീയേറ്റിലെ രണ്ടിടത്താണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്. നല്ല സിനിമ സംസ്ഥാനത്താകെ എത്തിക്കുക എന്ന ചലചിത്ര അക്കാഡമിയുടെ പ്രഖ്യാപിത ലക്ഷ്യമാണ് ചലചിത്രമേള സംഘടിപ്പിക്കുന്നത്. പ്രാദേശിക സിനിമകളുടെ വൈവിധ്യവും മികവും ചലചിത്ര ആസ്വാദകര്‍ക്ക് പകരുന്നതിന് വിവിധ ഭാക്ഷ ചിത്രങ്ങളാണ് പ്രദശിപ്പിക്കുക .
വിവിധ ഭാഷ സിനിമകളുടെ വിഭാഗത്തല്‍ ബംഗാളി, മറാഠി, ഹിന്ദി, തമിഴ്, മലയാളം , തുടങ്ങിയ 9 ഭാഷ ചി ത്രങ്ങളാണ് മേളയിലുള്ളത്. റിലീസ് ചെയ്യാത്ത സിനിമകള്‍ , പുതിയ സിനിമകള്‍ , തീയേറ്റുറുകളില് കൂടുതല്‍ പ്രര്ശിപ്പിക്കാത്ത മലയാളം സിനിമകള്‍ക്കുമാണ് കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നത്. ഫോക്കസ് വിഭാഗത്തില്‍ കാശ്മീര്‍ പ്രണയമായ ചിത്രങ്ങള്‍ റെട്രോസ് പെക്റ്റീവ് വിഭാഗത്തില്‍ ഋതുപര്‍ണ്ണ ഘോഷ് സംവിധാാനം ചെയ്ത നാല് സിനിമകളും അദ്ദേഹത്തെ കുറിച്ച് സംഗീത ദത്ത സംവിധാനം ചെയ്ത ബേര്‍ഡ് ഓഫി ഡസ്ക്ക് എന്ന ഡോക്ക്യൂമെന്റ റിയും ഉണ്ട്. ഹോമേജ് വിബാഗത്തില്‍ നാല് സിനിമകള്‍ പ്രദര്‍ശിപ്പിക്കും.
200 രൂപയാണ് പ്രതിനിധി ഫീസ് .18 വയസ് കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് 100രൂപയാണ് ഫീസ്. അക്കാഡമി വൈസ് ചെയര്‍ പേഴ്സണ്‍ ബീന പോള്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷാജി, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡന്റ് യു.ആര്. ബാബു, സെക്രട്ടറി പ്രകാശ് ശ്രീധര്‍, ട്രഷറര്‍ എം.എസ്. ബാലന് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു