വിഘ്നേശ് ശിവന്റെ പിറന്നാല്‍ ആഘോഷിച്ച് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. കറുപ്പില്‍ തിളങ്ങി താരങ്ങള്‍. കറുപ്പ് സാരിയില്‍ അതീവ ഗ്ലാമറസായിട്ടാണ് നയന്‍ എത്തിയത്. അരവിന്ദ് സ്വാമി, അറ്റ്ലി, അനിരുദ്ധ്, കല്യാണി പ്രിയദര്ശന് എന്നിവരും കേക്ക് കട്ടിംഗില്‍ പങ്കെടുത്തു.
നയന്‍താരയുടെ ഏറ്റവും പുതിയ ചിത്രമാണ് ‘നെട്രികണ്‍’. കാമുകന് വിഘ്നേശ് ശിവന് ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. വിഘ്നേശിന്റെ പ്രൊഡക്ഷന്‍ കമ്പനിയായ റൗഡി പിക്ചേഴ്സ് ആദ്യമായി നിര്‍മിക്കുന്ന ചിത്രമാണിത്. മിലിന്ദ് റാവുവാണ് ചിത്രത്തിന്റെ സംവിധായകന്.
ഇരുവരും പുതിയ ചിത്രത്തിന്റെ സന്തോഷം നേരത്തെ പങ്കുവെച്ചിരുന്നു. നാലു വര്‍ഷത്തോളമായി നയന്‍താരയും വിഘ്നേശ് ശിവനും പ്രണയത്തിലാണ്.