ജയസൂര്യ നായകനായി എത്തുന്ന ‘തൃശ്ശൂര്‍ പൂരത്തിലൂടെ സ്വാതി റെഡ്ഡി വീണ്ടും മലയാളത്തിലേക്ക് .രാജേഷ് മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയസൂര്യയുടെ ഭാര്യയുടെ വേഷത്തിലാണ് സ്വാതി എത്തുന്നത്. റൗണ്ട് ജയന് എന്ന കഥാപാത്രമായാണ് ജയസൂര്യ ചിത്രത്തില്‍ എത്തുന്നത്.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംഗീത സംവിധായകന് രതീഷ് വേഗയാണ്. ജയസൂര്യയുടെ നായികയായി ആട് എന്ന ചിത്രത്തിലാണ് സ്വാതി ഇതിനു മുന്‍പ് അഭിനയിച്ചിട്ടുള്ളത്.