ചെന്നൈ: താന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച് തെന്നിന്ത്യന്‍ താരം സായി പല്ലവി. എന്നും രക്ഷിതാക്കളോടൊപ്പം കഴിയാനാണ് താരം ആഗ്രഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് സിനിമയില്‍ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. വിവാഹം കഴിക്കുന്നില്ലെന്ന സായിയുടെ തുറന്നുപറച്ചില്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്. 
ഒഎല്ലാ കാലവും അച്ഛനും അമ്മയ്ക്കുമൊപ്പം നിന്ന് അവരെ സംരക്ഷിക്കാനാണത്രെ ഡോക്ടര്‍ കൂടെയായ സായി പല്ലവിയുടെ ആഗ്രഹം. വിവാഹം അതിനൊരു തടസ്സമാവും. 
അതിനാല്‍ വിവാഹം കഴിക്കില്ല എന്നാണ് സായി പല്ലവി പറയുന്നത്. വിവാഹം കഴിച്ചാല്‍ ഇപ്പോഴുള്ളത് പോലെ അവരെ സംരക്ഷിക്കാന്‍ കഴിയില്ല എന്നാണ് സായി പല്ലവി പറയുന്നത്. സായി പല്ലവിയ്ക്ക് സഹോദരന്മാര് ഇല്ല.. ഒരു സഹോദരി മാത്രമാണുള്ളത്. 
2015ലെ പ്രേമം എന്ന ചിത്രത്തിലൂടെ മലര് മിസ്സായി മലയാളികളുടെ മനം കവര്‍ന്ന നടി ഇപ്പോള്‍ തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമാണ്. അടുത്തിടെ പുറത്തിറങ്ങിയ ധനുഷ് ചിത്രം മാരി ടുവിലും സായിയുടെ ഡാന്‍സ് വൈറലായിരുന്നു. ചിത്രത്തിലെ റൗഡി ബേബി എന്ന ഗാനം 200 മില്യന്‍ കാഴ്ചക്കാരെയാണ് സൃഷ്ടിച്ചത്.


