നിര്‍മ്മാതാവ് ജോണി സാഗരിക വഞ്ചന കേസില്‍ പിടിയില്‍. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ചാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നുഎയർ ഇന്ത്യ വിമാനത്തിൽ ദുബായ്ക്ക് പോകാനെത്തിയപ്പോൾ ഇദ്ദേഹത്തെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെക്കുകയും പിന്നീട് കോയമ്പത്തൂർ ക്രൈംബ്രാഞ്ച് അധികൃതർക്ക് കൈമാറുകയും ചെയ്തു.
രണ്ട് കോടിയിലധികം രൂപ തട്ടിയെടുത്തെന്ന കോയമ്പത്തൂര്‍ സ്വദേശിയുടെ പരാതിയിലാണ് നടപടി.ഇതിൽ 50 ലക്ഷം ജോണി സഗരിക തിരിച്ചു നൽകി. എന്നാൽ 2.25 കോടി കൊടുക്കാനുണ്ടായിരുന്നു എന്ന് പരാതിയിൽ പറയുന്നു. ജോണിയുടെ മകൻ റയാൻ ജോൺ തോമസ് ആണ് രണ്ടാം പ്രതി.


