പ്രണവ് മോഹൻലാൽ നായകനാകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ഗാനം പുറത്തിറങ്ങി. ആഘോഷ മൂഡിലുള്ള ഗാനം ഗോവയിലും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരിച്ചിരിക്കുന്നത്. റേച്ചൽ ഡേവിഡ് എന്ന സയ ഡേവിഡ് ആണ് ചിത്രത്തിൽ പ്രണവിന്റെ നായികയായി എത്തുന്നത്. ദിലീപ് നായകനായെത്തിയ ‘രാമലീല’ എന്ന ചിത്രത്തിനു ശേഷം അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട്. അരുണ്‍ ഗോപി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ഏഴാമത്തെ ചിത്രംകൂടിയാണ് ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’.
‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച താര പുത്രന് പ്രണവ് മോഹന്‍ലാല്‍ വീണ്ടും നായകനാകുന്നു എന്ന പ്രത്യേകതയുമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിനുവേണ്ടി ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ പോയി പ്രണവ് മോഹന്‍ലാല്‍ സര്‍ഫിങ് പരിശീലിച്ചിരുന്നത് വലിയ വാര്‍ത്തയായിരുന്നു.


