ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയുടെ വിജയത്തോടെ നടി നിമിഷ സജയനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം.താരത്തിന്റെ ഫെയ്സ്ബുക്ക് , ഇന്‍സ്റ്റാ പേജിലൂടെയാണ് വ്യാപക രീതിയില്‍ സംഘപരിവാര്‍ അണികളുടെ സൈബറാക്രമണം. കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്യുന്ന കമന്റിന് താരം നിയന്ത്രണം ഏർപ്പെടുത്തി.
നാല് വർഷം മുമ്പ് നിമിഷ പറഞ്ഞൊരു പ്രസ്താവനയെയാണ് ഇപ്പോൾ കുത്തിപ്പൊക്കി പ്രചരിപ്പിക്കുന്നത് . നേരത്തെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയില്‍ നടന്ന ജനാവലി റാലിയുടെ ഭാഗമായി നിമിഷ സജയന് പങ്കെടുത്തിരുന്നു. ആ റാലിയില്‍ നിമിഷ സജയൻ പറഞ്ഞ വാക്കുകളെ ചൊല്ലിയാണ് വിമര്‍ശനം.‘തൃശൂർ ചോദിച്ചിട്ട് കൊടുത്തില്ല, ആ നമ്മളോടാണ് ഇന്ത്യ ചോദിക്കുന്നത്. നമ്മൾ കൊടുക്കുവോ? കൊടുക്കൂല്ല. നന്ദി’’ എന്നായിരുന്നു നിമിഷ പറയുന്നത്.തൃശൂര്‍ തൊട്ടുകളിച്ചാൽ ഇതാകും അവസ്ഥയെന്നും വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണ്ടേ അംബാനെ എന്നുമൊക്കെയാണ് നടിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ.