ധനുഷിന്റെ നായികയായി മഞ്ജു എത്തുന്ന ചിത്രം അസുരന് എല്ലാവരും ആകാംഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ മഞ്ജുവിന്റെ ഓരോ ഫോട്ടോവും പഴയകാല ചിത്രത്തിലെ മഞ്ജുവിനെയാണ് കൂട്ടിക്കൊണ്ടുപോകുന്നത്. ദിലീപും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രമായിരുന്നു സല്ലാപം. സല്ലാപത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനില്‍ നിന്ന് ലഭിച്ചതെന്ന് മഞ്ജു വാര്യര്‍ പറയുന്നു.
വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമാണിത്. ചിത്രത്തില്‍ ച്ചൈയമ്മാള് എന്ന കഥാപാത്രമായി മഞ്ജു വാര്യര്‍ എത്തുന്നത്. ശിവസാമി, അറിവന്ദന്‍ എന്നീ കഥാപാത്രങ്ങളായിട്ടാണ് ധനുഷ് എത്തുന്നത്.
സാക്ഷ്യമാണ് എന്റെ ആദ്യ ചിത്രമെങ്കിലും സല്ലാപത്തിലാണ് എനിക്ക് ഒരു നായികാ കഥാപാത്രം കിട്ടിയത്. സല്ലാപത്തില്‍ അഭിനയിച്ചപ്പോള്‍ എനിക്കുണ്ടായിരുന്ന അതേ ഫീലിംഗാണ് അസുരനില്‍ വര്‍ക്ക് ചെയ്തപ്പോഴും ലഭിച്ചത്. ആദ്യമായി അഭിനയിക്കുന്ന ഒരാളുടെ പേടി എനിക്ക് ശരിക്കും ഉണ്ടായിരുന്നു. എന്റെ അടുത്ത തമിഴ് ചിത്രത്തിന് ആ ഫീല്‍ കിട്ടണമെന്നില്ല.
അമ്മു അഭിരാമി, ബാലാജി ശക്തിവേല്‍, പ്രകാശ് രാജ്, പശുപതി, സുബ്രഹ്മണ്യന് ശിവ, പവന്, യോഗി ബാബു, ആടുകളം നരേന്, തലൈവാസന്‍ വിജയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്. വേക്കൈ എന്ന പൂമണിയുടെ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്.