കരൺ ജോഹറിൻ്റെ സ്റ്റാർ പാർട്ടി വിവാദത്തിലേക്ക്. പാർട്ടിയുടെ വിഡിയോ ദൃശ്യങ്ങള്‍ കരണ്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. കരണ്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കായി ഒരുക്കിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണ്‍, റണ്‍ബീര്‍ കപൂര്‍, ഷാഹിദ് കപൂര്‍, മലൈക അറോറ, അര്ജുന് കപൂര്‍, വിക്കി കൗശല്‍, വരുണ്‍ ധവാന് തുടങ്ങി പ്രമുഖര്‍ പങ്കെടുത്തിരുന്നു.
പാർട്ടിക്കിടെ താരങ്ങൾ മയക്കുമരുന്ന് ഉപയോഗിച്ചുവെന്നാണ് ആരോപണം. കരണിൻ്റെ വിഡിയോയിൽ, വിക്കി കൗശലിന് സമീപം എന്തോ വെളുത്ത നിറത്തിലുള്ള പൊടി കാണുന്നുവെന്നും അത് ലഹരിമരുന്നാണെന്നുമാണ് ചിലരുടെ വാദം. താരങ്ങളെ പിന്തുണച്ച് അവരുടെ ആരാധകരും രംഗത്തെത്തി. വാസ്തവം അറിയാതെ താരങ്ങളെ മോശക്കാരുതെന്ന് ഇവര്‍ പറയുന്നു.
എംഎല്‍എ മജീന്ദര്‍ സിറയാണ് വിഷയത്തിൽ ഗുരുതരമായ വിമർശനവുമായി എത്തിയത്. ലഹരിമരുന്ന് ഉപയോഗിച്ച അവസ്ഥയില്‍, എത്ര അഭിമാനത്തോടെയാണ് ബോളിവുഡ് സെലിബ്രിറ്റികള്‍ ഉല്ലസിക്കുന്നതെന്നാണ് എംഎൽഎയുടെ ട്വീറ്റ്. എന്നാൽ മജീന്ദര്‍ സിറയുടെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്റ. തൻ്റെ ഭാര്യ ആ വിരുന്നില്‍ പങ്കെടുത്തിരുന്നുവെന്നും അവിടെ ആരും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ദേവ്റ കുറിച്ചു.
എന്നാൽ പാർട്ടിയുമായും ആഘോഷത്തിൻ്റെ വിഡിയോകളും ചിത്രങ്ങളുമായും ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ചർച്ച കൊഴുക്കുകയാണ്.


