തൃത്താല: സംസ്ഥാനത്ത് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള സംവാദം നടക്കുമെന്ന വാര്‍ത്തകള്‍ക്കിടെ തൃത്താല മണ്ഡലത്തിലും സമാനമായ രീതിയിൽ വികസന സംവാദത്തിന് കളമൊരുങ്ങുന്നു.
എൽഡിഎഫ് സ്ഥാനാർഥി എം.ബി രാജേഷിന്റെ വെല്ലുവിളി ഏറ്റെടുത്ത് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി ബല്‍റാം രംഗത്ത് എത്തി. വി.ടി ബൽറാം എംഎൽഎയായ പത്ത് വർഷത്തേയും എം.ബി രാജേഷ് എംഎൽഎയായ അഞ്ച് വർഷത്തെയും വികസനങ്ങളെ മുൻനിർത്തിയാണ് സംവാദം.
വസ്തുതകളുടേയും അനുഭവങ്ങളുടേയും അടിസ്ഥാനത്തിൽ തൃത്താലയിലെ ജനങ്ങൾ തീരുമാനിക്കട്ടെ, ആരാണ് ബെസ്റ്റെന്നും. തൃത്താലക്കാർ തന്നെ പറയട്ടെ, നിലവിലെ അവസ്ഥയിൽ അവർ യഥാർത്ഥത്തിൽ ഹാപ്പി ആണോ എന്നും വെല്ലുവിളി സ്വീകരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ വി.ടി ബല്‍റാം പറഞ്ഞു.


