പാലായില്‍ എല്ലാ പഞ്ചായത്തിലും എല്‍ഡിഎഫ് തരംഗം. മാണി സി കാപ്പന്റെ ലീഡ് ഞെട്ടിക്കുന്നു. ഇതിനോടകം കാപ്പന്റെ ലീഡ് 3000 കടന്നു. നാലാം റൗണ്ടും കഴിഞ്ഞിരിക്കുകയാണ്. യുഡിഎഫിന്റെ ജോസ് ടോമും എന്‍ഡിഎയുടെ എന്‍ ഹരിയും പിന്നിലാണ്.
ഇപ്പോള്‍ അഞ്ചാം റൗണ്ട് എണ്ണി തുടങ്ങിയിരിക്കുകയാണ്. രാമപുരം, കടനാട്, മേലുകാവ് , മുന്നിലവ് പഞ്ചായത്തുകളില്‍ കാപ്പന് മുന്നിലാണ്. 2016ല്‍ മാണിയും 2019ല്‍ ചാഴികാടനും മുന്നിലെത്തിയ പഞ്ചായത്തുകളാണ്.